
എറണാകുളം : എറണാകുളത്ത് വൻ രാസ ലഹരി വേട്ട. DANSAF ന് ലഭിച്ച ഇൻഫർമേഷന്റെ ഭാഗമായി നടത്തിയ ഓപ്പറേഷനിൽ 44.0229 gm MDMA പിടികൂടി. യുവാക്കൾക്കിടയിൽ രാസ ലഹരി വില്പന നടത്തുന്ന പ്രധാനിയെയാണ് DANSAF പിടികൂടിയത്. അഷറഫ് M K 35, ചാട്ടഞ്ചാൽ, തെക്കിൽ, കാസർഗോഡ് എന്നയാളെയാണ് MDMA യുമായി എറണാകുളം കളത്തിപ്പറമ്പ് റോഡിന് സമീപത്തെ ഹോട്ടൽ റൂമിൽ നിന്നും പിടികൂടിയത്. കേരള പോലീസിന്റെ ഓപ്പറേഷൻ D HUNT ൻ്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പരിശോധനകളിലായി നിരവധി കേസുകൾ കൊച്ചി സിറ്റി പോലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.











